ഇതിനൊരു അവസാനമില്ല! ഡിഎംഓ ഓഫീസിലെ കസേരകളി തുടരും; നിയമന ഉത്തരവിന് വീണ്ടും സ്റ്റേ

കോഴിക്കോട്: ഡിഎംഒ ഓഫീസിലെ കസേര കളി തുടരും. കഴിഞ്ഞ ദിവസം ഡോ. ആശാദേവിയെ ഡിഎംഒ ആക്കി നിയമിച്ചുകൊണ്ട് ഇറക്കിയ ഉത്തരവിന് വീണ്ടും സ്റ്റേ. ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രീബ്യൂണലാണ് സ്റ്റേ ചെയ്തത്.
ഡോ. രാജേന്ദ്രൻ കോഴിക്കോട് ഡിഎംഒ ആയി തുടരും. ഒരു മാസത്തേക്ക് കൂടി ഡോ. രാജേന്ദ്രനായിരിക്കും കോഴിക്കോട് ഡിഎംഒ. ആശാദേവിക്ക് ഡിഎംഒ ചുമതല നൽകിയതിനെ ചോദ്യം ചെയ്ത് ആദ്യം ട്രിബ്യൂണലിനെ സമീപിച്ചത് ഡോക്ടർ രാജേന്ദ്രനായിരുന്നു. അദ്ദേഹം അനുകൂല വിധി നേടിയെടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആരോഗ്യവകുപ്പ് ആശാദേവിക്ക് അനുകൂലമായി നിലപാട് എടുത്തതോടെയാണ് ഡോ. രാജേന്ദ്രനും കൊല്ലത്തേക്ക് സ്ഥലംമാറ്റിയ ഡോ.പിയൂഷ് നമ്പൂതിരിയും ഉൾപ്പടെയുള്ള മൂന്ന് ഡോക്ടർമാർ വീണ്ടും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
Content Highlights: kozhikode dmo office issue