കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ മുങ്ങിമരിച്ചു; ഒരു കുട്ടിയെ ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടുത്തി

കോഴിക്കോട്: പുഴയിൽ കുളിക്കാനിറങ്ങിയ 13 വയസുകാരൻ മുങ്ങിമരിച്ചു. മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി. ചാത്തമംഗലം പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ ചോയിമഠം ചെറുപുഴയിലാണ് സംഭവം.
സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശികൾ കുട്ടികളുടെ ബഹളംകേട്ട് ഓടിയെത്തി. മുങ്ങിപ്പോയ കുട്ടിയെ ഇവർ രക്ഷപ്പെടുത്തി. എന്നാൽ, സനു ഫിയാസിനെ രക്ഷിക്കാനായില്ല. തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
ഫയർ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി ഏറെനേരം തിരഞ്ഞ ശേഷമാണ് സനു ഫിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ചാത്തമംഗലത്തെ സനു ഫിയാസിന്റെ വീട്ടിലെത്തിയ ശേഷം രണ്ട് വിദ്യാർഥികളും സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു.
Content Highlights: Sanu Fiyas (13) tragically drowned while bathing in the Cherupuzha river at Chathamangalam in Kozhikode district, while nearby migrant workers managed to rescue another student who was with him.