കൊയ്യോട് ഉമർ മുസ്‌ലിയാർ സമസ്തയുടെ പുതിയ ജനറൽ സെക്രട്ടറി, എം.ടി. അബ്ദുല്ല മുസ്‌ലിയാർ ട്രഷറർ

#ന്യൂസ് ഡെസ്ക്
കൊയ്യോട് ഉമര്‍ മുസ്ലിയാര്‍
കൊയ്യോട് ഉമര്‍ മുസ്ലിയാര്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തത്.

നിലവിൽ ട്രഷററായിരുന്ന കൊയ്യോട് ഉമർ മുസ്‌ലിയാരുടെ ഒഴിവിലേക്ക് എം.ടി. അബ്ദുല്ല മുസ്‌ലിയാരെ ട്രഷററായും തിരഞ്ഞെടുത്തു.

കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരായി എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ എന്നിവരേയും ജോയിന്റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങരയേയും തിരഞ്ഞെടുത്തു.

Content Highlights: Koyyode Umar Musliyar elected as the new General Secretary of Samastha, Position vacant due to the demise of Prof. K Alikutty Musliyar, MT Abdulla Musliyar appointed as the new Treasurer, Decision finalized in the Mushawara meeting held in Kozhikode