ഇടതുമുന്നണിയിലെടുക്കണം; ആവശ്യവുമായി കോവൂര്‍ കുഞ്ഞുമോന്

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ എടുക്കണമെന്നാവശ്യപ്പെട്ട് കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്കി. യുഡിഎഫ് വിട്ട ജോസിനൊപ്പം ആര്‍എസ്പി(എല്‍)യേയും മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമാണ് കോവൂര്‍ കുഞ്ഞുമോന് കത്ത് നല്‍കിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷകാലമായി ഇടതുമുന്നണിക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍ തങ്ങളേയും മുന്നണിയിലേക്ക് സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന് ആവശ്യപ്പെട്ടു.
നേരത്തേയും കോവൂര്‍ കുഞ്ഞുമോന് സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് എല്‍ഡിഎഫ് തീരുമാനങ്ങളൊന്നും ഇതുവരെ സ്വീകരിച്ചിരുന്നില്ല.
Content Highlights: Kovoor Kunjumon MLA from RSP(L) demanding entry to Left alliance
Content Highlights: