ഭർത്താവ് കാർ പുറകോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

#ന്യൂസ് ഡെസ്ക്
ശോഭന കുമാരി
ശോഭന കുമാരി

കോട്ടയം: ഭർത്താവ് വാഹനം പുറകോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂർ സ്വദേശിനി ശോഭന കുമാരിയാണ് (66) അപകടത്തിൽ മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു സംഭവം. ഭർത്താവ് പട്ടേരിൽ മുരളീധരൻ പിള്ള കാർ പിന്നോട്ടെടുക്കന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രപോയി മടങ്ങിയെത്തിയതിനു പിന്നാലെ വീട്ടമുറ്റത്തുവച്ചാണ് അപകടമുണ്ടായത്.

Content Highlights: A 66-year-old woman, Sobhana Kumari, died in a tragic accident., The incident occurred when her husband was reversing the vehicle in their yard.