ആൾമറയില്ലാത്ത കിണറ്റിൽവീണ് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

#ന്യൂസ് ഡെസ്ക്
ആൾമറയില്ലാത്ത കിണർ | Photo: screengrab/mathrubhumi news
ആൾമറയില്ലാത്ത കിണർ | Photo: screengrab/mathrubhumi news

പാല: കോട്ടയം പാല തിടനാട് പിണ്ണാക്കനാട്ടിൽ കിണറ്റിൽ വീണ് രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. അലൻ-സുനീഷ ദമ്പതികളുടെ ഇളയ മകനായ ഇഹാൻ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടം.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വീട്ടുപറമ്പിലെ കിണറ്റിൽ കുട്ടിയെ കണ്ടെത്തിയത്. ആൾമറയില്ലാത്ത ഉയരം കുറഞ്ഞ ചുറ്റുമതിലുള്ള കിണറാണിത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു.

വെള്ളത്തിൽ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.

Content Highlights: A two-year-old boy named Ihan died after falling into a well in Thidanad, Kottayam., The incident occurred around 3 PM while the child was playing near the house., Fireforce recovered the child, but he had already passed away., The body will be shifted to Kottayam Medical College for post-mortem.