കോട്ടയത്ത് റബ്ബർ തോട്ടത്തിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പോലീസ്

#സ്വന്തം ലേഖകൻ
പ്രതീകാത്മക ചിത്രം | Photo:mathrubhumi
പ്രതീകാത്മക ചിത്രം | Photo:mathrubhumi

കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിന് സമീപത്താണ് ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം നാട്ടുകാർ കണ്ടെത്തിയത്.

അഞ്ചുമാസമായി ഉപയോഗിക്കാതെ കിടന്ന റബ്ബർ തോട്ടത്തിലാണ് വ്യാഴാഴ്ച അസ്ഥികൂടം കണ്ടെത്തിയത്. മൂന്നു മാസം മുൻപ് പ്രദേശത്തു നിന്നും കാണാതായ വയോധികന്റെ അസ്ഥികൂടമാകാമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പച്ചിട്ടുണ്ട്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

Content Highlights: A skeleton was discovered in a plot in Puthuppally, Kottayam under mysterious circumstances. Locals suspect it might be a missing elderly person. Police investigation underway.