മുഖ്യമന്ത്രി നാളെ എത്തും; എംസി റോഡിലെ കുഴികള്‍ അടച്ചുതുടങ്ങി

കോഴായിലെ സയന്‍സ് സിറ്റിയുടെ മുന്നില്‍ എംസി റോഡിലെ കുഴികള്‍ അടച്ചുതുടങ്ങിയപ്പോള്‍
കോഴായിലെ സയന്‍സ് സിറ്റിയുടെ മുന്നില്‍ എംസി റോഡിലെ കുഴികള്‍ അടച്ചുതുടങ്ങിയപ്പോള്‍

കുറവിലങ്ങാട്: എംസി റോഡിലെ കുഴികള്‍ അടച്ചുതുടങ്ങി. മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന നിര്‍ദിഷ്ട കോഴാ സയന്‍സ് സിറ്റിയുടെ മുന്നിലെ കുഴികളാണ് ചൊവ്വാഴ്ച അടച്ചു തുടങ്ങിയത്.

കുഴികള്‍ നിറഞ്ഞ് യാത്ര ദുഷ്‌കരമായ അവസ്ഥയിലാണ് എംസി റോഡില്‍ പട്ടിത്താനം മുതല്‍ പുതുവേലി വരെ. ഇവിടെ ഇപ്പോള്‍ താത്കാലിക അറ്റകുറ്റപ്പണിക്കാണ് തുടക്കംകുറിച്ചിരിക്കുന്ന്.

കെഎസ്ടിപിയില്‍നിന്ന് പൊതു മരാമത്തുവകുപ്പ് ഏറ്റെടുത്ത ഒന്നാം നമ്പര്‍ സംസ്ഥാന പാതയില്‍ ഔട്ട്പുട്ട് ആന്‍ഡ് പെര്‍ ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്ട് (ഒപിബിആര്‍സി) അനുസരിച്ച് അറ്റകുറ്റപ്പണി കരാര്‍ നല്‍കിയിരിക്കുകയായിരുന്നു. കരാര്‍ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇവരെ ടെര്‍മിനേറ്റുചെയ്യാന്‍ മാസങ്ങള്‍ക്കുമുമ്പേ നടപടി തുടങ്ങിയിരുന്നു. പട്ടിത്താനം മുതല്‍ പുതുവേലി വരെ നൂറുകണക്കിന് കുഴികള്‍ നിറഞ്ഞ സാഹചര്യത്തില്‍ താത്കാലിക അറ്റകുറ്റപ്പണിയെങ്കിലും നടത്താന്‍ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണ് കരാറുകാരന്‍ പണി തുടങ്ങിയത്.

Content Highlights: Potholes on MC Road near upcoming Science City are being filled