സാമ്പത്തിക തര്‍ക്കം; പെട്രോളൊഴിച്ച് തീ കൊളുത്തി; ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു

അശോകന്‍
അശോകന്‍

കോട്ടയം:   പാലാ രാമപുരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ജ്വല്ലറി ഉടമ മരിച്ചു. പാലാ കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകന്‍ (55) ആണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അശോകന്‍ മരണത്തിന് കീഴടങ്ങിയത്. സാമ്പത്തിക തര്‍ക്കമാണ്  തീ കൊളുത്തുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. അശോകനെതിരെ ആക്രമണം നടത്തിയ ഹരി ഇന്നലെ തന്നെ പോലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുക്കും. 

ശനിയാഴ്ച രാവിലെയാണ് അശോകനെ ഹരിയെന്നയാള്‍ ജ്വല്ലറിയിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തിയത്. തീ കൊളുത്തിയതിന് ശേഷം രക്ഷപ്പെട്ട ഹരി പിന്നീട് പോലീസിന് കീഴടങ്ങിയിരുന്നു. സംഭവത്തില്‍ അശോകന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.

85 ശതമാനം പൊള്ളലേറ്റ അശോകനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപ്രത്രിയിലും പ്രവേശിപ്പിപ്പിക്കുകയായിരുന്നു.

തുളസീദാസ് കരാറടിസ്ഥാനത്തിൽ കെട്ടിടം പണിത് കൊടുക്കുന്നുണ്ട്. രാമപുരം അമ്പലം ജങ്ഷന് സമീപം അശോകന്റെ പുരയിടത്തിൽ തുളസീദാസ് കടമുറികൾ പണിതിരുന്നു. ഇതിന്റെ പണം സംബന്ധിച്ച് ഇരുവരും തമ്മിലുള്ള സിവിൽകേസുകൾ കോടതിയിൽ നടക്കുന്നുണ്ട്. അശോകന് പണിതുനൽകിയ കെട്ടിടത്തിൽ ഹാർഡ്‌വെയേഴ്‌സ് കട നടത്തിവരുകയായിരുന്നു തുളസീദാസ്. പാലാ ഡിവൈഎസ്‌പി കെ. സദൻ, രാമപുരം എസ്എച്ച്ഒ കെ. ദീപക് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്.

Content Highlights: Petrol poured on and set on fire; Jeweller's owner dies after being treated for burns