ഭാഗ്യം വീണ്ടും സുദീഖിന്റെ കൈപിടിച്ചു, 54 നമ്പർ ചോദിച്ചുവാങ്ങി, അടിച്ചത് 55-ന്, ആ 20 കോടി ആർക്ക്?

#ന്യൂസ് ഡെസ്ക്ക്
എ.  സുദീഖ്
എ. സുദീഖ്

കോട്ടയം: ക്രിസ്മസ് - പുതുവത്സര ബമ്പർ അടിച്ചത് കാഞ്ഞിരപ്പള്ളി ന്യൂലക്കി സെന്ററിൽ വിറ്റ ലോട്ടറി ടിക്കറ്റിന്. ടിക്കറ്റെടുത്ത ആളെ അറിയില്ലെന്ന് ഉടമ പറഞ്ഞു. ചിറക്കടവ് തടിക്കുംപറമ്പിൽ എ. സുദീഖ് നടത്തുന്ന ലോട്ടറി കടയിൽനിന്നെടുത്ത ടിക്കറ്റിനാണ് ബംബറടിച്ചത്. ടിക്കറ്റെടുത്ത ആളെ കണ്ടെത്താനായിട്ടില്ല. ശബരിമല തീർഥാടനത്തിന് വന്ന സ്വാമിമാരും ഇതര സംസ്ഥാന തൊഴിലാളികളുമെല്ലാം കടയിൽ ടിക്കറ്റെടുക്കുന്നവരാണെന്ന് ഉടമ അറിയിച്ചു. 2023-ൽ ഓണം ബംബറിൽ രണ്ടാം സമ്മാനമായി ഒരുകോടിരൂപ അടിച്ചിരുന്നു.

ബംബറടിച്ചയാളെ അറിയില്ല. ആരും വിളിച്ചിട്ടില്ല. ഈ തട്ടകത്തിൽതന്നെ വിറ്റതാണെന്നാണ് ഉടമ പറയുന്നത്. 20 കോടി രൂപ അടിച്ചത് കാഞ്ഞിരപ്പള്ളി പരിസരത്തുള്ള ആർക്കോ തന്നെയായിരിക്കും. പ്രാദേശികമായുള്ള ആളുകൾ തന്നെയാണ് കൂടുതലും ടിക്കറ്റ് എടുത്തതെന്നും ഏജന്റ് സുദീഖ് പറഞ്ഞു. 35 വർഷമായി ലോട്ടറി വിൽക്കുന്ന ആളാണ് ഇദ്ദേഹം.

തൊട്ടപ്പുറത്തെ ലോട്ടറി കടയിലെ സ്റ്റാഫാണ് 55 അവസാനം വരുന്ന ടിക്കറ്റിന് ലോട്ടറി അടിച്ച കാര്യം അറിയിച്ചതെന്നും സുദീഖ് പറഞ്ഞു. അവൻ ടിക്കറ്റ് കണ്ട് 54 എന്ന നമ്പർ എടുത്തുവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. അവനുവേണ്ടി ആ നമ്പർ എടുത്തുവയ്ക്കുകയും ചെയ്തു. പക്ഷേ, 55-നാണ് അടിച്ചതെന്നും ഏജന്റ് അറിയിച്ചു.

ഒന്നാം സമ്മാനം XC-138455 എന്ന നമ്പർ ടിക്കറ്റിനാണ്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേർക്കാണ്.

XA 226117

XA 528505

XB 182497

XB 359237

XB 413318

Xc 103751

XC 203258

XC 239163

XC 312872

XC 362518

XD 241658

XD 286844

XE 130140

XJ 361121

XJ 407914

XJ 474940

XK136517

XK 464575

XK 489087

XL 230208

Content Highlights: 20 Crore Lottery Luck in Kanjirappally; Owner Unable to Find the Winner