കൂത്തുപറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; പി. ശശിയുടെ സഹോദരൻ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് ആടൂർ പാലത്തിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് സി.പി.എം. സംസ്ഥാന സമിതിയംഗം പി. ശശിയുടെ സഹോദരനും മാവിലായി സ്വദേശിയുമായ സരസ്സൻ അന്തരിച്ചു.
രാവിലെ 7.10 ഓടെയായിരുന്നു സംഭവം. രാവിലെ കണ്ണൂരിലേക്ക് ജോലിക്ക് സ്കൂട്ടറിൽ പോകുമ്പോൾ ആഡൂർ പാലത്തിനടുത്തെ പെട്രോൾ പമ്പിനുമുന്നിലായിരുന്നു അപകടം. സരസൻ സഞ്ചരിച്ച സ്കൂട്ടറിൽ പുറകിൽ നിന്ന് വന്ന സ്വകാര്യ ബസ് ഇടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ സരസൻ തൽക്ഷണം മരിച്ചു.
മലബാർ ദേവസ്വം ബോർഡ് ജീവനക്കാരനായ സരസ്സൻ, കണ്ണൂർ പിള്ളയാർ കോവിലിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ: അനിഷ. മകൾ: നന്ദന( വിദ്യാർത്ഥിനി).
Content Highlights: accident at Koothuparamba Avoor bridge involving a bus and a scooter., Sarassan, brother of CPM state committee member P Sasi, passed away at the scene., The victim was a Malabar Devaswom Board employee working in Kannur., Accident occurred around 7:20 AM when the victim attempted to take a U-turn.