ആളൂരിനു പകരം ജോളിക്ക് പുതിയ അഭിഭാഷകൻ; കൂടത്തായ് റോയ് തോമസ് വധക്കേസ് വിചാരണ പുനരാരംഭിച്ചു

കോഴിക്കോട്: അഭിഭാഷകനായ ബി.എ. ആളൂരിന്റെ മരണത്തെത്തുടർന്ന് നിർത്തിവെച്ച കൂടത്തായി റോയ് തോമസ് വധക്കേസിന്റെ വിചാരണ പുനരാരംഭിച്ചു.കേസിലെ ഒന്നാംപ്രതിയായ ജോളിക്കുവേണ്ടി ആളൂരിനുപകരം അഡ്വ. കെ.പി. പ്രശാന്ത് വക്കാലത്ത് നൽകിയതിനെത്തുടർന്നാണ് വിചാരണനടപടികൾ മാറാട് പ്രത്യേക കോടതി ജഡ്ജി കെ. സുരേഷ് കുമാർ മുൻപാകെ പുനഃരാരംഭിച്ചത്.
കേസിലെ 192-ാം സാക്ഷി സൈബർ സെല്ലിലെ പോലീസുദ്യോഗസ്ഥൻ എം.കെ. ഷരേഷിനെ തിങ്കളാഴ്ച വിസ്തരിച്ചു. രണ്ടാംപ്രതിക്കുവേണ്ടി അഡ്വ. എം. ഷഹീർ സിങ് എതിർവിസ്താരം നടത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ അഡീഷണൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. വിചാരണ 28-ന് തുടരും.
Content Highlights: koodathayi murder case restart after ba aloor death