ഇരുചക്രവാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വർക്കല: കണ്ണംബ ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ മകനോടൊപ്പം സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. കണ്ണംബ കല്ലാഴിവിള വീട്ടിൽ പ്രമീള (51) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.15-ഓടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന്റെ ബ്രേക്ക് തകരാറായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. വാഹനത്തിൽനിന്ന് പ്രമീള റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ പ്രമീളയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നഗരസഭ മുൻ കൗൺസിലർ പ്രദീപിന്റെ സഹോദരിയാണ് പ്രമീള. അപകടത്തിൽ പരിക്കേറ്റ മകൻ ആശുപത്രിയിൽ ചികിത്സയിലാണ്.
Content Highlights: Fatal two-wheeler accident occurred at Konnamba Junction., Victim identified as 51-year-old Pramila., Brake failure identified as the primary cause of the fall., Son is currently receiving medical treatment for injuries.