പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറം കാവനൂർ സ്വദേശി സൽമാൻ (24) ആണ് മരിച്ചത്. സുഹൃത്തുക്കളായ ആറുപേർക്കൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Tragic drowning incident in Kodenchery`s Narangathode river. A 24-year-old tourist from Malappuram lost his life while swimming.