മാതൃഭൂമി-അസീസിയ തിരുവാതിരകളി മത്സരം സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍

കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് മാതൃഭൂമിയും അസീസിയ ഓര്‍ഗാനിക് വേള്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജില്ലാതല തിരുവാതിര കളി മത്സരം സെപ്റ്റംബര്‍ രണ്ടിന് കൊച്ചിയില്‍ നടക്കും. എറണാകുളം പാടിവട്ടത്തെ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററിലാണ് മത്സരം.
12000 രൂപയാണ് ഒന്നാംസ്ഥാനത്ത് എത്തുന്ന ടീമിന് സമ്മാനമായി ലഭിക്കുക. രണ്ടാംസ്ഥാനത്തിന് 8000 രൂപയും മൂന്നാംസ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനത്തുക. കൂടാതെ അഞ്ചു ടീമുകള്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്. ഇതുകൂടാതെ മെമന്റോയും സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കും.
മത്സരത്തിനുളള രജിസ്‌ട്രേഷന്‍ സൗന്യമാണ്. ഓഗസ്റ്റ് 30ന് വൈകിട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 ടീമുകള്‍ക്കാണ് പ്രവേശനം. 20 വയസ്സിന് മുകളിലുള്ള വനിതകള്‍ ഉള്‍പ്പെടുന്ന തിരുവാതിര സംഘങ്ങള്‍ക്ക് മത്സരിക്കാം. തനിമയുള്ള തിരുവാതിരകളിയാണ് അവതരിപ്പിക്കേണ്ടത്.
രജിസ്‌ട്രേഷനായി വിളിക്കേണ്ട നമ്പറുകള്‍: 95673 48619,9744265097.
Content Highlights: Thiruvathira Kali Competition in Kochi