കൊച്ചിയിൽ അഭിഭാഷകരും മഹാരാജാസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; പോലീസുകാർക്കും പരിക്ക്‌

Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

കൊച്ചി: എറണാകുളത്ത് അഭിഭാഷകരും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. അർദ്ധരാത്രിയോടെ ജില്ലാ കോടതി വളപ്പിലും മഹാരാജാസ് കോളേജ് വളപ്പിലുമായാണ് സംഘർഷമുണ്ടായത്. പത്തിലേറെ വിദ്യാർഥികൾക്കും ഒമ്പത് അഭിഭാഷകർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കും പരിക്കേറ്റതായാണ് വിവരം.

ബാർ അസോസിയേഷൻ പരിപാടിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ കയറി പ്രശ്നമുണ്ടാക്കിയെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. മദ്യപിച്ച് അഭിഭാഷകർ വിദ്യാർഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നത്.

പരിക്കേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Content Highlights: kochi sfi workers advocates clash