റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്സിങ് വാഹനമിടിച്ച് അപകടം; റിട്ട. ജഡ്ജിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം

#ന്യൂസ് ഡെസ്ക്

കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഹൈക്കോടതി റിട്ട. ജഡ്ജിന്റെ ഭാര്യ മരിച്ചു. റിട്ടയേഡ് ജഡ്ജി പി ആർ രാമന്റെ ഭാര്യ വിജയലക്ഷ്മി എൻ.പി യാണ് മരിച്ചത്. ഇന്നുവൈകുന്നേരം കടവന്ത്രയിലാണ് സംഭവം. കടവന്ത്ര സിഗ്‌നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കോൺക്രീറ്റ് മിക്‌സിങ് വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്.

Content Highlights: Vijayalakshmi NP, wife of retired Kerala High Court judge P.R. Raman, died in a road accident., The incident occurred while she was crossing the road near the Kadavanthra signal in Kochi., A concrete mixing truck struck her, resulting in the fatal accident.