‘മയങ്ങില്ല കേരളം' പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ഷെയ്ഖ് ഹസ്സൻ ഖാനും

കൊച്ചി: എക്സൈസ് വകുപ്പിന്റെ 'മയങ്ങില്ല കേരളം' പദ്ധതിയുടെ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളായി പ്രശസ്ത മലയാളി പാർവതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാൻ. "ലഹരിയിൽനിന്ന് അകന്നുനിൽക്കൂ, ജീവിതത്തിൻ്റെ കൊടുമുടികൾ കീഴടക്കൂ" എന്ന സന്ദേശവുമായാണ് ഷെയ്ഖ് ഹസ്സൻ ഖാൻ എക്സൈസ് വകുപ്പുമായി കൈകോർക്കുന്നത്.
ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് 'മയങ്ങില്ല കേരളം'. ലഹരി പ്രതിരോധത്തോടൊപ്പം ബോധവത്കരണം, ചികിത്സ, പുനരധിവാസം തുടങ്ങിയവ ഏകോപിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.