സദാചാര ആക്രമണം; കൊച്ചി ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ കലാസൃഷ്ടി കീറിയെറിഞ്ഞു

കൊച്ചി : ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ വിദേശ കലാകാരിയുടെ ചിത്രപ്രദർശനത്തിനെതിരേ സദാചാര ആക്രമണം. പ്രദർശനത്തിന്റെ ഭാഗമായ ലിനോ കട്ടുകൾ കീറിയെറിഞ്ഞു. ഇതിലെ വാക്കുകളിൽ അശ്ലീല പദമുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
നോർവീജിയൻ കലാകാരിയായ ഹനാനിന്റെ ചിത്രപ്രദർശത്തിനെതിരേയാണ് സദാചാര സംഘത്തിന്റെ ആക്രമണം ഉണ്ടായത്. അവരുടെ ഭാഷയിലായിരുന്നു ലിനോ കട്ടുകൾ തയ്യാറാക്കിയത്. പിന്നീട് അത് ഇവിടെ പ്രദർശിപ്പിക്കാനായി ഗൂഗിൾ ട്രാൻസലേറ്റ് ഉപയോഗിച്ച് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. അതാണ് ഇപ്പോൾ കീറിയെറിഞ്ഞിരിക്കുന്നത്.
രാത്രി ഏഴുമണിയോടെയാണ് ആക്രമണം നടന്നത്. ആർട്ട് ഗാലറി അടയ്ക്കുന്ന സമയമായപ്പോൾ രണ്ട് പേർ കയറി വരികയും ലിനോ കട്ടുകൾ കീറിയെറിയുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ ലൈവ് ഇട്ടുകൊണ്ടാണ് ഇവർ ആർട്ട് ഗാലറിയിൽ എത്തിയത്.
ശിൽപിയായ എറണാകുളം സ്വദേശി ഹോച്ചിമിൻ എന്ന കലാകാരനാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. ലളിതകലാ അക്കാദമി ഇതുസംബന്ധിച്ച് പോലീസിന് പരാതി നൽകുമെന്നാണ് സൂചന
Content Highlights: A moral policing attack targeted a foreign artist`s exhibition at Durbar Hall Art Gallery in Kochi. Linocuts were torn, with attackers claiming obscene words in the translated content.