മദ്യനയം: ലീഗ് മുഖ്യമന്ത്രിക്കൊപ്പമെന്ന് മന്ത്രി കെ.എം. ഷാജി; ‘മുന്നണിയിൽ ആർക്കും പരാതിയില്ല’

കോഴിക്കോട്: മദ്യനയത്തിൽ ലീഗ് മുഖ്യമന്ത്രിക്കൊപ്പമെന്ന് തദ്ദേശമന്ത്രി കെ.എം. ഷാജി മാധ്യമങ്ങളോടുപറഞ്ഞു. വീര്യംകുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും മുന്നണിയിൽ ആർക്കും പരാതിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട് ഇടിയങ്ങര പള്ളിയിൽ നടന്ന മുസ്‌ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ മൂന്നാം ബൈത്തുൽറഹ്‌മ ഭവനം താക്കോൽകൈമാറ്റച്ചടങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.എം. ഷാജി.
“ക്യാബിനറ്റിൽ ലീഗ് മന്ത്രിമാരുണ്ട്. എതിർപ്പുണ്ടെങ്കിൽ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ നിയമസഭയിൽ െവച്ചുതന്നെ ഇടപെടുമായിരുന്നു, വി.എം. സുധീരൻ ഉൾപ്പെടെയുള്ളവരുടെ വിമർശനം ഞങ്ങൾ പരിഹരിച്ചുകൊള്ളാം”- അദ്ദേഹം പറഞ്ഞു.
പി.എം.ശ്രീ.യുമായി ബന്ധപ്പെട്ട് സമുദായസംഘടനകൾക്ക് അവരുടെ അഭിപ്രായങ്ങൾ പറയാം. പദ്ധതിയെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് വരട്ടെയെന്നും മന്ത്രി പറഞ്ഞു.
Content Highlights: KM Shaji confirms IUML support for the CM's liquor policy., Denial of any internal friction within the ruling front regarding low-alcohol initiatives., Government sub-committee appointed to investigate the PM SHRI project., Assurance that community concerns regarding central schemes will be addressed.