റോളര്‍സ്കേറ്റിങ്ങില്‍ താരമായി കുഞ്ഞു ഖിദാഷ് ഖാന്

അങ്ങാടിപ്പുറം: റോളര്‍സ്കേറ്റിങ്ങില്‍ ചെറുപ്രായത്തിലേ മികവ് തെളിയിച്ച് പുത്തനങ്ങാടിയിലെ ഖിദാഷ് ഖാന്. ജില്ലാ റോളര്‍സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച രണ്ടിനത്തിലും സ്വര്‍ണം നേടി ഈ മിടുക്കന് സംസ്ഥാനതല മത്സരത്തിനും യോഗ്യത നേടി.
കഴിഞ്ഞ വര്‍ഷം ജില്ലാതല റോളര്‍സ്കേറ്റിങ്ങില്‍ ആദ്യമത്സരത്തിലേ രണ്ട് വെള്ളിമെഡലുകളാണ് പ്രായം കുറഞ്ഞ മത്സരാര്‍ഥിയായ ഖിദാഷ് ഖാന് നേടിയത്.
പെരിന്തല്‍മണ്ണ ടൊര്‍ണാഡോ റോളര്‍സ്കേറ്റിങ് ക്ലബ്ബിലാണ് പരിശീലനം. രാമപുരം നിഷാദ് നെല്ലിശ്ശേരി, അതുല്‍ എന്നിവരാണ് പരിശീലകര്‍. നോവലിസ്റ്റും ഉറുദു അധ്യാപകനുമായ ഫിറോസ്ഖാന് പുത്തനങ്ങാടിയുടെയും പി.ടി.എം. യു.പി. സ്കൂള്‍ പുത്തനങ്ങാടിയിലെ അധ്യാപിക ഫാത്തിമത്ത് സഹ്നയുടെയും മൂത്തമകനാണ്.
Content Highlights: rollerskating kid khidash khan