KST വർക്കേഴ്‌സ് യൂണിയന് പുതിയ നേതൃത്വം; ഇടത് ഭരണകാലത്തെ തൊഴിലാളി ദ്രോഹ നടപടികൾ പരിശോധിച്ചുവരികയാണെന്ന് സണ്ണി ജോസഫ്

#ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന് പുതിയ നേതൃത്വം. സംസ്ഥാന പ്രസിഡന്റായി എം. വിൻസന്റ് എംഎ എ, വർക്കിങ് പ്രസിഡന്റായി ബിജു ജോൺ, ജനറൽ സെക്രട്ടറിയായി ദീപു ശിവ, ട്രഷറർ ആയി വി.ജി. ജയകുമാരി എന്നിവരെ തിരഞ്ഞെടുത്തു.

കെ.എസ്.ആർ.ടി.സി. തൊഴിലാളികളുടെ ആവശ്യങ്ങൾ മുഴുവനും യുഡിഎഫ് സർക്കാർ അംഗീകരിക്കുമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയന്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.

ഇടത് ഭരണകാലത്തെ തൊഴിലാളി ദ്രോഹ നടപടികൾ ഓരോന്നായി ഈ സർക്കാർ പുനഃപരിശോധിച്ച് വരികയാണെന്നും ഡി.എ. ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.