സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെങ്കിൽ പിന്നെന്തിന് ചർച്ച, സർക്കാർ തിക്തഫലം നേരിടേണ്ടിവരും-ഉമർ ഫൈസി

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത. സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് ഉമര്‍ ഫൈസി മുക്കം ചോദിച്ചു. മുസ്ലിം സമുദായത്തെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല .അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും ഫൈസി പറഞ്ഞു.
സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമസ്ത തയ്യാറാണ്. മനുഷ്യര്‍ മുഖത്തോട് മുഖംനോക്കി സംസാരിക്കുന്നത് ഗുണംചെയ്യുമല്ലോ. എല്ലാ സര്‍ക്കാരുകളും അങ്ങനെയല്ലേ ചെയ്യുക. ധിക്കാരപരമായ സമീപനമാണ് സര്‍ക്കാര്‍ കാണിച്ചതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ന് സമസ്ത ഏകോപന സമിതി യോഗം ചേരും.