മഴ പരിഗണിക്കാതെ പരീക്ഷ, കടുത്ത എതിർപ്പ്: വീണ്ടും അവസരം നൽകാൻ പി.എസ്.സി.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ ദുരിതം വിതച്ചിട്ടും പി.എസ്.സി. പരീക്ഷ നടത്തിയതിൽ കടുത്ത എതിർപ്പുയർന്നതോടെ മൂന്ന് ജില്ലകളിലുള്ളവർക്ക് വീണ്ടും എഴുതാൻ അവസരം നൽകി. ശനിയാഴ്ച നടത്തിയ പത്താംതലം പൊതുപ്രാഥമിക പരീക്ഷ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഒട്ടേറെ ഉദ്യോഗാർഥികൾക്ക് കനത്ത മഴകാരണം എഴുതാനായില്ല. ഇവർക്ക് 22-ന് നടത്തുന്ന രണ്ടാംഘട്ട പരീക്ഷയ്ക്കൊപ്പം അവസരംനൽകാനാണ് തീരുമാനം. പരീക്ഷയെഴുതാനാകാത്തവർ രേഖസഹിതം ഇതിന് പ്രത്യേകം അപേക്ഷിക്കണം. വിശദമാർഗരേഖ പിന്നീട് നൽകും.
Content Highlights: Re-exam opportunity for candidates in Idukki, Kottayam, and Pathanamthitta., Applies to those who missed the 10th-level preliminary exam due to heavy rain., Re-exam scheduled alongside the second phase on the 22nd., Candidates must submit an application with supporting documents to qualify.