പിഎസ്‌സി ക്രമക്കേട്: ചോദ്യംചെയ്യലിന് വഴങ്ങാതെ അംഗങ്ങൾ, ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേട് കേസിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നു. ചോദ്യംചെയ്യലിന് അംഗങ്ങൾ വഴങ്ങാത്ത സാഹചര്യത്തിൽ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നിയമപരിരക്ഷയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ക്രൈംബ്രാഞ്ച് നടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന അംഗങ്ങളുടെ തീരുമാനത്തെ തുടർന്ന് നിർണായക ചുവടുവെപ്പാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. ചോദ്യംചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകില്ലെന്നും ആവശ്യമെങ്കിൽ ചേമ്പറിലെത്തി ചോദ്യംചെയ്യാമെന്നുമാണ് പിഎസ്‌സി ചെയർമാന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ചെയർമാൻ എസ്ഐടി മേധാവിക്ക് കത്ത് നൽകിയതോടെയാണ് ചോദ്യംചെയ്യലുമായി മുന്നോട്ടുപോകാൻ അന്വേഷണസംഘം മറ്റ് നിയമപരമായ വഴികൾ തേടുന്നത്.