പരീക്ഷാക്രമക്കേട്; പി.എസ്.സി. ചെയർമാനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

#സ്വന്തംലേഖകൻ
എം ആർ ബൈജു
എം ആർ ബൈജു

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജു ബുധനാഴ്ച രണ്ടിന് ക്രൈംബ്രാഞ്ചിനുമുന്നിൽ ചോദ്യംചെയ്യലിനെത്തും. ഐ.ജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലാവും മൊഴിയെടുപ്പ്.

അതിനിടെ, ഖാദിബോർഡ് വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ പരീക്ഷകളിൽ തട്ടിപ്പുനടന്നെന്ന പരാതികളിൽക്കൂടി കേസെടുത്തു. ആരെയും പ്രതിചേർത്തിട്ടില്ല. അസിസ്റ്റന്റ് മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷയിലും അടുത്തദിവസം എഫ്.ഐ.ആർ. ഇടും.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സസ്‌പെൻഷനിലായ ആർ. ഹരിക്കുപകരം ആർ ആൻഡ് എ അഡീഷണൽ സെക്രട്ടറി കെ.ബി. ലിസി അമ്മയെ പരീക്ഷാവിഭാഗം അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

Content Highlights: PSC Chairman M.R. Baiju to appear before the Crime Branch for questioning regarding planning board exam irregularities., Interrogation led by IG Ajitha Begum., New cases registered over alleged fraud in Khadi Board Village Oil Inspector and Fisheries Extension Officer exams., FIR to be filed soon in Assistant Motor Vehicle Inspector exam case., K.B. Lisi Amma appointed as R and A Additional Secretary (Exam Wing) replacing suspended R. Hari.