10 കി.മീറ്റര്‍ ഓടി വീഡിയോ എടുത്തയക്കണം; യോഗത്തില്‍ വൈകിയെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ എത്താന്‍ വൈകിയതിന് എറണാകുളം ജില്ലയിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി. പത്ത് കി.മീറ്റര്‍ ദൂരം ഓടി വീഡിയോ എടുത്ത് അയക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
രണ്ട് എസ്.എച്ച്.ഒമാര്‍ക്കും ഒരു വനിതാ എസ്‌ഐയ്ക്കുമാണ് ശിക്ഷാ നടപടി നേരിടേണ്ടിവന്നത്. പത്ത് മിനിറ്റ് വൈകിയെത്തിയിട്ടുള്ളൂവെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തലേദിവസം നൈറ്റ്ഡ്യൂട്ടിയായിരുന്നുവെന്നും ജില്ലയിലെ ട്രാഫിക് ബ്ലോക്കും ഇവര്‍ വൈകിയെത്തിതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
എറണാകുളം റൂറല്‍ പോലീസ് മേധാവി ഹേമലത ഐപിഎസാണ് ഇത്തരത്തിലൊരു നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാസംതോറും നടക്കുന്ന ക്രൈം കോണ്‍ഫറന്‍സ് ശനിയാഴ്ച നടന്നിരുന്നു. എറണാകുളം ജില്ലയിലെ മുഴുവന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരും പോലീസ് മേധാവികളും പങ്കെടുക്കുന്ന യോഗമായിരുന്നു ഇത്.
Content Highlights: SHOs in Ernakulam, Kerala, were ordered to run 10km as punishment for arriving late