ആസൂത്രണ ബോർഡ് ചീഫ് പരീക്ഷ ;ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചപ്പോൾ രണ്ടുപേർ പുറത്ത്

തിരുവനന്തപുരം: വിവാദമായ ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായപ്പോൾ ഉദ്യോഗാർഥികളുടെ മാർക്കിലും ചുരുക്കപ്പട്ടികയിലും മാറ്റം. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാൻ കോഡിനേഷൻ എന്നീ രണ്ടു വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് തിരുത്തി പ്രസിദ്ധീകരിച്ചത്. കട്ട് ഓഫ് മാർക്കും മാറി. രണ്ടിലും ഓരോ ഉദ്യോഗാർഥി പുറത്തുപോകുകയും പുതുതായി ഓരോരുത്തർ ഉൾപ്പെടുകയും ചെയ്തു. ഇനി അഭിമുഖംകൂടി നടത്തിയാണ് റാങ്കുപട്ടിക തയ്യാറാക്കുന്നത്.
ഈ പരീക്ഷയുടെ 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ റാങ്കുപട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തിയതാണ് വിവാദമായത്. രണ്ടിലും നേരത്തേ നിയമനംകിട്ടിയ രണ്ടുപേരുടെയും നമ്പറുകൾ പുതുക്കിയ ചുരുക്കപ്പട്ടികയിലുമുണ്ട്.
Content Highlights: Evaluation completed for the controversial Planning Board Chief exam., Shortlists for Industry and Infrastructure and Plan Coordination revised., Cut-off marks updated with one candidate entering and one exiting in each category., Final rank list will be prepared after interviews.