ഭാരതാംബയ്ക്കു മുന്നില്‍ വിളക്കുകൊളുത്തി രാജ്ഭവനില്‍ കേരളപ്പിറവി ആഘോഷം

രാജ്ഭവനിലെ കേരളപ്പിറവി ദിനാഘോഷത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഭാരതാംബയ്ക്കുമുന്നിൽ വിളക്കുകൊളുത്തിയപ്പോൾ
രാജ്ഭവനിലെ കേരളപ്പിറവി ദിനാഘോഷത്തിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഭാരതാംബയ്ക്കുമുന്നിൽ വിളക്കുകൊളുത്തിയപ്പോൾ

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്കുമുന്നില്‍ വിളക്കുകൊളുത്തി രാജ്ഭവനില്‍ ഗവര്‍ണറുടെ കേരളപ്പിറവി ദിനാഘോഷം. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്തതും കേരളീയ വേഷത്തിലായിരുന്നു. കലാമണ്ഡലം ഒരുക്കിയ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യശില്പവും അരങ്ങേറി.

രാജ്ഭവനിലെ ചടങ്ങുകളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയെ പ്രതിഷ്ഠിച്ചതും വിളക്കുകൊളുത്തി ആരാധിച്ചതുമൊക്കെ തുടക്കംമുതലേ വിവാദമായിരുന്നു. ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് പരിപാടിക്കിടെ മന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ചതോടെ, സര്‍ക്കാര്‍ പരിപാടികളില്‍ പിന്നീട് ഭാരതാംബയുടെ ചിത്രം വെച്ചിട്ടില്ല. ഇടവേളയ്ക്കുശേഷമാണ് ഭാരതാംബയുടെ ചിത്രം വേദിയില്‍ വീണ്ടും പ്രതിഷ്ഠിച്ചത്.

Content Highlights: Kerala Piravi celebrated at Raj Bhavan with Governor lighting lamp before Bharatamba. A Kalamandalam performance also took place, amidst a controversy over Bharatamba`s depiction.