റെക്കോഡിട്ട് ഓണം ബമ്പർ; അച്ചടിച്ച ടിക്കറ്റെല്ലാം വിറ്റു; 30 കോടി ആർക്കെന്ന് ഇന്നറിയാം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

തിരുവനന്തപുരം: ശനിയാഴ്ച നറുക്കെടുക്കുന്ന ഓണം ബമ്പർ ഭാഗ്യക്കുറിക്ക് റെക്കോഡ് വിൽപ്പന. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏറ്റവും കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ് (20,95,300). തൃശ്ശൂർ രണ്ടാംസ്ഥാനത്തും (10,62,000), തിരുവനന്തപുരം(8,64,100) മൂന്നാംസ്ഥാനത്തുമാണ്.

കാസർകോടാണ് ഏറ്റവും കുറവ്(2,71,400). ശനിയാഴ്ച 1.30-ന് ഗോർഖി ഭവനിൽ മന്ത്രി കെ.മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. പൂജാ ബമ്പർ ടിക്കറ്റിന്റെ പ്രകാശനവും നടക്കും.

Content Highlights: All 90 million printed Onam Bumper tickets sold out successfully., First prize stands at a massive 30 crore rupees., Palakkad district recorded the highest ticket sales with 20,95,300 tickets., Minister K. Muraleedharan will inaugurate the draw at Gorky Bhavan.