ഭാഗ്യദേവത കനിഞ്ഞോ? ലോട്ടറി ഫലം ഇനി വിരൽത്തുമ്പിൽ; ഫലമറിയാൻ ഔദ്യോഗിക ആപ്പ്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ Kerala Lottery Official പൊതുജനങ്ങൾക്കും ലഭ്യമാണെന്ന് ഡയറക്ടർ കെ.എസ്.അഞ്ജു അറിയിച്ചു.
നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം, സമ്മാനാർഹമായ നമ്പരുകൾ, മറ്റ് ഔദ്യോഗിക വിവരങ്ങൾ എന്നിവ ആപ്പിൽ കിട്ടും. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യണം. വ്യാജ ആപ്പുകളും അനധികൃത വെബ്‌സൈറ്റുകളും ഒഴിവാക്കാൻകൂടിയാണിത്. നറുക്കെടുപ്പിന്റെ ഫലം പൊതുജനങ്ങളിലേക്ക് അതിവേഗം എത്തിക്കാനാണ് ആപ്പ് വികസിപ്പിച്ചത്. ക്യൂ.ആർ. കോഡ് സ്‌കാൻ ചെയ്‌തോ ടിക്കറ്റ് നമ്പർ നേരിട്ടുനൽകിയോ നറുക്കെടുപ്പുഫലം പരിശോധിക്കാനാകും.
Content Highlights: Download the official Kerala Lottery app for real-time draw results and secure ticket verification.