ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി: വിൽപ്പന 48 ലക്ഷം കടന്നു

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറി ടിക്കറ്റുകൾക്ക് റെക്കോഡ് വിൽപ്പന. ഇതിനകം 48 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞവർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന 47,65,650 ആയിരുന്നു.

20 കോടി രൂപ ഒന്നാംസമ്മാനം നൽകുന്ന ബമ്പറിന്റെ നറുക്കെടുപ്പ് 24-നാണ്. വിൽപ്പന കൂടിയത് കണക്കിലെടുത്ത് അഞ്ചുലക്ഷം ടിക്കറ്റുകൾകൂടി വിപണിയിലെത്തിച്ചതായി ഭാഗ്യക്കുറി ഡയറക്ടറേറ്റ് അറിയിച്ചു. ആകെ 55 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചു. 400 രൂപയാണ് ടിക്കറ്റുവില.

Content Highlights: Kerala`s Christmas-New Year bumper lottery sees record sales, with over 4.8 million tickets sold. Get ready for the December 24th draw for a chance to win ₹20 Crore!