'കോഴമന്ത്രി, അഴിമതിയുടെ സൂത്രധാരൻ'; എംബി രാജേഷിന് നോട്ടെണ്ണൽ യന്ത്രവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റര്‍, എം.ബി. രാജേഷ്‌ | Photo: Facebook/ Rahul Mamkootathil, Mathrubhumi
രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റര്‍, എം.ബി. രാജേഷ്‌ | Photo: Facebook/ Rahul Mamkootathil, Mathrubhumi

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട ബാര്‍ കോഴ വിവാദത്തില്‍ പ്രത്യക്ഷസമരത്തിലേക്ക് യൂത്ത് കോണ്‍ഗ്രസ്. തിങ്കളാഴ്ച എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നോട്ടെണ്ണല്‍ യന്ത്രവുമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

'കേരളമദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കോഴമന്ത്രി എം.ബി. രാജേഷിന് നോട്ടെണ്ണല്‍ യന്ത്രം നല്‍കി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. നാളെ രാവിലെ 11 മണിക്ക്', എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിലുള്ളത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

അതേസമയം, മന്ത്രി എം.ബി. രാജേഷ് സ്വകാര്യ സന്ദര്‍ശനത്തിനായി കഴിഞ്ഞദിവസം ഓസ്ട്രിയയിലേക്കുപോയി. ശനിയാഴ്ച രാവിലെ നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെട്ട മന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയ്‌ക്കൊപ്പം ഫ്രാന്‍സും ബെല്‍ജിയവും അദ്ദേഹം സന്ദര്‍ശിക്കും. നേരത്തെ തീരുമാനിച്ചതുപ്രകാരമാണ് സന്ദര്‍ശം. കേന്ദ്രാനുമതിയും ലഭിച്ചിരുന്നു. ജൂണ്‍ രണ്ടിന് തിരികെയെത്തു.

Content Highlights: Youth Congress protest against MB Rajesh with note counting machine