പൊതിച്ചോർ;രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ പറ്റില്ലെന്ന് മന്ത്രി, ഈഗോ ഒഴിവാക്കണമെന്ന് റിയാസ്

ആറന്മുള: ആശുപത്രികളിൽ രാഷ്ട്രീയ പാർട്ടികളുടെ പേരിൽ ബാനർ കെട്ടി ഭക്ഷണവിതരണം വേണ്ടെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡിവൈഎഫ്‌ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റെയോ സേവാഭാരതിയുടേയോ രാഷ്ട്രീയ പ്രവർത്തനം ആശുപത്രിക്കുള്ളിൽ അനുവദിക്കില്ല, ഇത്തരം പ്രവർത്തനം എന്തുവിലകൊടുത്തും തടയും. ആശുപത്രിക്കുള്ളിലെ ഭക്ഷണവിതരണം കമ്മ്യൂണിറ്റി കിച്ചണിലൂടെ മാത്രം ആക്കുമെന്നും സന്നദ്ധസംഘടനകളുമായി ഉടൻ ചർച്ചനടത്തുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിക്കുള്ളിലെ ഉത്തരവാദിത്തം മന്ത്രിക്കാണ്, ഡിവൈഎഫ്‌ഐക്കല്ല. പുറത്ത് ചെയ്‌തോട്ടെ, ആശുപത്രി വളപ്പിൽ ഒരുകാരണവശാലും ഒരു രാഷ്ട്രീയപാർട്ടിക്കാരേയും ഇതിനായി കയറാൻ സമ്മതിക്കില്ല. പാർട്ടി ബാനർ കെട്ടിയല്ല രോഗികളെ സഹായിക്കേണ്ടത്. അതാണ് സർക്കാർ തീരുമാനം. അത് നടപ്പാക്കും. വേണമെങ്കിൽ കമ്യൂണിറ്റി കിച്ചണിലേക്ക് തന്നോട്ടെ, ഞങ്ങൾ കൊടുത്തോളാമെന്നും മന്ത്രി പറഞ്ഞു. ഇടത് കൈ ചെയ്യുന്നത് വലത് കൈ അറിയാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം പൊതിച്ചോർ വിതരണത്തിൽ ഈഗോ കാണരുതെന്ന് മുഹമ്മദ് റിയാസ് എംഎൽഎ പ്രതികരിച്ചു. ഇത്തരം തീരുമാനം എടുക്കുന്നതിന് മുൻപ് സംഘടനകളുമായി ചർച്ച നടത്തേണ്ടതുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചാണ് ഭക്ഷണവിതരണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജനങ്ങൾ എല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന കാര്യമാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ. ഇതുവരെ അതിനെ എല്ലാവരും പിന്തുണച്ചിരുന്നു. ഇപ്പോൾ മാത്രം എന്താണ് പ്രശ്‌നം, എന്ത് നല്ല പ്രവർത്തനമാണ് അതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.
Content Highlights: Minister K Muralidharan prohibits political banners and food distribution by parties inside hospitals., Government plans to centralize hospital food distribution through community kitchens., Voluntary organizations will be consulted for future distribution frameworks., MLA Mohammed Riyas opposes the decision, citing the community support for DYFI's food program.