റാഗിങ് നിരോധന നിയമം; സർക്കാരിനോട് അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി

കൊച്ചി: റാഗിങ് നിരോധന നിയമത്തിൽ സർക്കാരിനോട് അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. ഡ്രാഫ്റ്റ് ബില്ലിൽ തീരുമാനം എടുക്കാൻ മതിയായ സമയം നൽകിയെന്നും ഇനിയും വൈകിയാൽ ചീഫ് സെക്രട്ടറിയെയും നിയമസെക്രട്ടറിയെയും വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.

ബില്ലിൽ തീരുമാനം അറിയിക്കാൻ സർക്കാരിന് കഴിയാതിരുന്നതാണ് കോടതിയുടെ വിമർശനത്തിന് കാരണമായത്. അടുത്തതവണ കേസ് പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശം നൽകി. കേസ് ജൂലായ് 27 ന് വീണ്ടും പരിഗണിക്കും.

Content Highlights: Kerala High Court slams government over delays in the Anti-Ragging Bill.