മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ജനങ്ങൾക്ക് നന്ദിയറിച്ച് സന്ദേശമയക്കാൻ അനുമതി തേടി സർക്കാർ

#സ്വന്തം ലേഖിക
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി

കൊച്ചി: മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന്റെ ഭാഗമായി സന്ദേശമയക്കാൻ സർക്കാർ ഹൈക്കോടതിയുടെ അനുമതി തേടി. സിഎംഡിആർഎഫിൽ പണം നൽകിയവർക്ക് നന്ദി അറിയിക്കാനുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സർക്കാർ സന്ദേശം അയക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നേരത്തെ ജീവനക്കാർക്ക് സന്ദേശം പോയ സമാനമായ രീതിയിൽ വാട്സാപ്പ് സന്ദേശങ്ങൾ അയക്കരുതെന്ന് കോടതിയുടെ ഉത്തരവ് നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വീണ്ടും സന്ദേശമയക്കാനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്ക് വീട് വച്ച് നൽകിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയവർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയക്കാൻ അനുമതി വേണമെന്ന് അഡ്വക്കേറ്റ് ജനറലാണ് നേരിട്ട് കോടതിയെ അറിയിച്ചിരിക്കുന്നത്. അപേക്ഷ സമർപ്പിച്ചാൽ പരിശോധിക്കാമെന്നാണ് ഹൈക്കോടതിയുടെ മറുപടി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരം സന്ദേശം സർക്കാർ അയക്കുന്നതിനെ പ്രതിപക്ഷം എതിർക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Content Highlights: Kerala government requests High Court approval to send thank-you messages to CMDRF donors., The messages are intended for those who contributed to the Mundakkai-Chooralamala housing project., This request follows a previous court order that had blocked the government from sending similar messages., The opposition has raised objections, citing the proximity of elections.