ജീവനക്കാരുടെ പണിമുടക്കിൽ നടപടി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ, ശമ്പളം കുറയ്ക്കും

സെക്രട്ടേറിയറ്റ്‌ | Photo: Mathrubhumi
സെക്രട്ടേറിയറ്റ്‌ | Photo: Mathrubhumi

തിരുവനന്തപുരം: ജനുവരി 22-ന് പ്രഖ്യാപിച്ച ജീവനക്കാരുടെ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായിട്ടുണ്ട്‌. ഭരണകക്ഷിയായ സി.പി.ഐയുടെ സർവീസ് സംഘടന ജോയിന്റ് കൗൺസിലും പ്രതിപക്ഷ സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. 

ഒരുവിഭാ​ഗം സർക്കാർ ജീവനക്കാരും അധ്യാപകരുമാണ് പണിമുടക്കുന്നത്. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഏർപ്പെടുത്തിയ പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Content Highlights: Kerala Govt. Declares No Pay for Strike