സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ഡിഎ കുടിശ്ശിക 10 % അനുവദിച്ച് ഉത്തരവിറങ്ങി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 10% കുടിശ്ശികയാണ് അനുവദിച്ചത്. മാർച്ചിലെ ശമ്പളത്തോടൊപ്പം ഇത് ലഭിക്കും.

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാർക്ക് 32% നിരക്കിൽ ഡിഎ ലഭിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച് മൂന്ന് ശതമാനത്തിനു പിന്നാലെയാണ് ഇപ്പോൾ 10% കുടിശ്ശിക കൂടി അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ സർക്കാർ ബജറ്റിൽ വാഗ്ദാനം ചെയ്ത 10% ഡിഎ കുടിശ്ശികയും അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

35% ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കേണ്ടിയിരുന്നത്. 22 ശതമാനമായിരുന്നു കൊടുത്തുകൊണ്ടിരുന്നത്. 13% കുടിശ്ശികയായിരുന്നു. ഇത് ഗഡുക്കളായി നൽകുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.  ശമ്പള കമ്മിഷനും ബറ്റിൽ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Kerala Govt. Approves 10% Dearness Allowance Arrears for Employees and Pensioners