ഗവർണറുടെ ഹിന്ദി കേരളത്തിന് 'മുശ്കിൽ' ഹെ

#സ്വന്തം ലേഖകൻ
മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി കെ.മുരളീധരനും ഒപ്പം ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍
മുഖ്യമന്ത്രി വി.ഡി.സതീശനും മന്ത്രി കെ.മുരളീധരനും ഒപ്പം ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍

തിരുവനന്തപുരം: പുതിയ ഗവർണർ ഓംപ്രകാശ് മാഥൂറിന്റെ ഹിന്ദി കേരളത്തിന് 'മുശ്കിൽ' (കഠിനം) ആകും. ലോക്ഭവനിലും ഗവർണർ പങ്കെടുക്കുന്ന പൊതുവേദികളിലും ഇനി ഹിന്ദിമുഴങ്ങും, അതും തനിനാടൻ ഹിന്ദി.

മാഥൂരിൽനിന്ന് ഇംഗ്ലീഷ് അധികം കേൾക്കാനിടയില്ലെന്നാണ് ലോക്ഭവനിൽനിന്നുള്ള വർത്തമാനം. തിങ്കളാഴ്ച കേരളസർവകലാശാലയിൽ ഓണററി ബിരുദസമർപ്പണ ചടങ്ങിൽ മാഥൂർ പ്രസംഗിച്ചത് ഹിന്ദിയിലായിരുന്നു.

ലോക്ഭവൻ ജീവനക്കാരും ഹിന്ദി പഠിക്കേണ്ടി വരും. ദീർഘകാലമായി മാഥൂറിനൊപ്പമുളള ഒ.എസ്.ഡി.യടക്കം രണ്ട് ഉദ്യോഗസ്ഥർ ലോക്ഭവനിൽ എത്തിയിട്ടുണ്ട്.

എന്നാൽപ്പോലും ഫയൽ കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഹിന്ദി പരിജ്ഞാനം വേണ്ടിവരും.

സഭയിലും ഹിന്ദി

തിങ്കളാഴ്ച നിയമസഭയിലും അപ്രതീക്ഷിതമായി ഹിന്ദി കടന്നുവന്നു. സഭയിൽവെച്ച സി.എ.ജി. റിപ്പോർട്ടിന്റെ സംക്ഷിപ്തമുള്ള പത്രക്കുറിപ്പിലായിരുന്നു ഹിന്ദിയുടെ വരവ്. സാധാരണ മലയാളത്തിലും ഇംഗ്ലീഷിലും പത്രക്കുറിപ്പ് നൽകുകയാണ് പതിവ്.

Content Highlights: New Kerala Governor Omprakash Mathur primarily uses Hindi in official events and Raj Bhavan., LOK Bhavan staff and file-handling officials may need to learn Hindi., Hindi unexpectedly appeared in the Kerala Assembly's CAG report press release.