സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എ./ഡി.ആർ അനുവദിച്ചു; അധികച്ചെലവാകുക 96 കോടിരൂപ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും രണ്ടു ശതമാനം ഡി.എ./ഡി.ആർ അനുവദിച്ചു.
നവംബർ ഒന്നാം തീയതി വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം രണ്ടു ശതമാനം ഡി.എ./ ഡി.ആർ കൂടി ലഭിക്കും.
രണ്ടു ശതമാനം ഡി.എ. അല്ലെങ്കിൽ ഡി.ആർ. അനുവദിക്കുന്നതിലൂടെ പ്രതിമാസം 96 കോടിരൂപയാണ് സർക്കാരിന് അധികച്ചെലവായി വരുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങും.
Content Highlights: 2 percent DA and DR granted for Kerala government employees and pensioners., Will be distributed along with the salary and pension of November 1st., Results in an additional monthly expenditure of 96 crore rupees for the government., Official order to be released on Wednesday.