തൃശ്ശൂരില്‍ കാട്ടാന ആക്രമണം; 60 കാരന്‍ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൃശ്ശൂര്‍ താമരവെള്ളച്ചാല്‍ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്. താമര വെള്ളച്ചാല്‍ സ്വദേശിയായ പ്രഭാകരന്‍ (60) ആണ് മരിച്ചത്. കാടിനുള്ളില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയസമയത്ത് ആനയുടെ ചവിട്ടേറ്റാണ് പ്രഭാകരന്‍ മരിച്ചത്. മൃതദേഹം കാടിനുള്ളിലാണ്. 

പീച്ചി വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഇവിടം. ഉള്‍വനത്തിലാണ് പ്രഭാകരന് ആനയുടെ ആക്രമണം നേരിടേണ്ടി വന്നത്. ഇന്ന് രാവിലെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ പ്രശോഭ് മരുമകന്‍  ലിജോ എന്നിവരോടൊപ്പം  കാട്ടില്‍ പോയതായിരുന്നു. മരുമകന്‍ ലിജോയെയാണ് ആദ്യം ആന ആക്രമിച്ചത്. ഇതുകൊണ്ട്  ഓടി രക്ഷപ്പെടുന്നതിനിടെ പ്രഭാകരനെ ആന  ചവിട്ടി കൊല്ലുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് പ്രഭാകരന്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വിവരം നാട്ടിലറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമെ മറ്റ് നടപടികളുണ്ടാകുഭാര്യ: ഷീബ, മക്കള്‍: പ്രബിത, പ്രതിഭ, പ്രവിത, പ്രശോഭ്, മരുമകന്‍ ലിജോ

Content Highlights: A 60-year-old man was killed in a wild elephant attack in Thrissur, Kerala