ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനം; പട്ടിക കൈമാറി സംസ്ഥാന സർക്കാർ

#മാതൃഭൂമി ന്യൂസ്
രാജേന്ദ്ര ആർലേക്കർ, പിണറായി വിജയൻ | Photo: Mathrubhumi
രാജേന്ദ്ര ആർലേക്കർ, പിണറായി വിജയൻ | Photo: Mathrubhumi

തിരുവനന്തപുരം: ​കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലേക്കും ഡിജിറ്റൽ സർവകലാശാലയിലേക്കും വൈസ് ചാൻസലർമാരായി നിയമിക്കാൻ യോ​ഗ്യതയുള്ളവരുടെ പട്ടിക സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറി. പട്ടികയിൽ നിന്ന് നിയമനം നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.

മൂന്നം​ഗ പട്ടികയാണ് സംസ്ഥാന സർക്കാർ ​ഗവർണർക്ക് കൈമാറിയിരിക്കുന്നത്. പത്ത് വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ള ഡിപ്പാർട്ട്മെന്റ് ഹെഡുമാരായിട്ടുള്ള മൂന്നു പേരുകളുള്ള രണ്ട് പട്ടികകളാണ് കേരള സാങ്കേതിക (കെടിയു) സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിനായി സർക്കാർ നൽകിയിരിക്കുന്നത്.

താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ​ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. 

Content Highlights: Kerala government submits list of VC nominees for Digital University and KTU to the Governor.