ഗുഡ്നൈറ്റ്, സുഖമാണോ, ഗുഡ്മോണിങ്...; വാട്സാപ്പിലൂടെ യുവതിയെ ശല്യംചെയ്ത പോലീസുകാരന് സസ്പെൻഷൻ

അടൂർ: വാട്സാപ്പിലൂടെ സന്ദേശമയച്ച് യുവതിയെ ശല്യംചെയ്തെന്ന പരാതിയിൽ അടൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ നാരായണനെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സസ്പെൻഡുചെയ്തു. അടുത്തിടെയാണ് സുനിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽനിന്ന് അടൂർ സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയത്.
2022 നവംബറിൽ തിരുവല്ല പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുമ്പോഴാണ് സംഭവം. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ടാണ് പരാതിക്കാരിയുടെ നമ്പർ സുനിലിന്റെ കൈവശം എത്തുന്നത്. തുടർന്ന് യുവതിയുടെ നമ്പരിലേക്ക് വാട്സാപ്പ് വഴി ഗുഡ് മോർണിങ്, ഗുഡ് നൈറ്റ്, സുഖമാണോ തുടങ്ങിയ സന്ദേശങ്ങൾ എത്തി. പരാതിക്കാരിയുടെ പേരും ചോദിച്ചുവെന്നാണ് ആരോപണം. പരാതിക്കാരിയെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ കുറ്റകരമായി പിന്തുടർന്നു എന്നുകാണിച്ച് തിരുവല്ല പോലീസ് സുനിലിനെതിരേ കേസെടുത്തിട്ടുണ്ട്.
Content Highlights: Kerala Police Officer Suspended for WhatsApp Harassment of Woman