‘കോൺഗ്രസിന്റെ നൂറുദിന കർമപരിപാടി ഗംഭീരമാകുന്നുണ്ട്, കലാപരിപാടികൾ തുടരും’; പരിഹസിച്ച് എം. ശിവപ്രസാദ്

#ന്യൂസ് ഡെസ്ക്
എം. ശിവപ്രസാദ് | Photo: Facebook/M Sivaprasad
എം. ശിവപ്രസാദ് | Photo: Facebook/M Sivaprasad

തിരുവനന്തപുരം: രമ്യാ ഹരിദാസ് എം.എൽ.എ.യും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് എസ്.എഫ്.ഐ കേരള സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. കോൺഗ്രസിനകത്തെ നിലവിലെ സംഭവവികാസങ്ങളെയും ഗ്രൂപ്പ് പോരിനെയും പരാമർശിച്ച് ശിവപ്രസാദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

‘കോൺഗ്രസ് മുഖ്യമന്ത്രിയെ തടയാൻ കോൺഗ്രസുകാർ. കോൺഗ്രസ് എംഎൽഎയെ അടിക്കാനും എംഎൽഎക്ക് അടിക്കാനും കോൺഗ്രസുകാർ. കോൺഗ്രസിൻ്റെ 100 ദിന കർമ പരിപാടി ഗംഭീരമാവുന്നുണ്ട്. ആരാധകർ ശാന്തരാവണം, കലാപരിപാടികൾ തുടരും’, ശിവപ്രസാദ് കുറിച്ചു.

 
 

Content Highlights: SFI State President M. Shivaprasad mocked Congress party's internal conflicts on Facebook., He humorously referred to the party's factional clashes as the '100-day action plan'., He stated that fans need not worry and the 'cultural programs' (clashes) will continue.