പഹൽഗാം ഭീകരാക്രമണം: എൻ. രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

എൻ. രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മടങ്ങുന്ന മുഖ്യമന്ത്രി
എൻ. രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മടങ്ങുന്ന മുഖ്യമന്ത്രി

കൊച്ചി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റുമരിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി രാമചന്ദ്രന്റെ വീട്ടിലെത്തിയത്.  രാമചന്ദ്രന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രി മടങ്ങി. 

കശ്മീരിൽ വിനോദയാത്രയ്ക്കു പോയ എൻ. രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. ആക്രമണത്തിൽ രാമചന്ദ്രൻ അടക്കം 26 പേരാണ് കൊല്ലപ്പെട്ടത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. 

Content Highlights: Kerala Chief Minister Pinarayi Vijayan visits the family of N. Ramachandran