ക്രിസ്മസ് ബമ്പർ: ഒന്നാം സമ്മാനം 25 കോടി, സമ്മാനങ്ങളുടെ എണ്ണം കൂട്ടി; ആകെ 124.01 കോടി രൂപ; ടിക്കറ്റ് വിൽപ്പന 28 മുതൽ

• പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
• പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിന്റെ ഒന്നാംസമ്മാനം 20-ൽനിന്ന് 25 കോടിയാക്കി ഉയർത്തി. രണ്ടാംസമ്മാനമായി ഒരുകോടി രൂപവീതം 24 പേർക്കും ലഭിക്കും. 450 രൂപയാണ് ടിക്കറ്റ് വില. വില്പന 28-ന് തുടങ്ങും. നറുക്കെടുപ്പ് ഫെബ്രുവരി ഒന്നിന്.

സമ്മാനങ്ങളുടെ എണ്ണവും കൂട്ടി. ആകെ 7,66,992 സമ്മാനങ്ങളിലായി 124.01 കോടി രൂപ സമ്മാനമായി നൽകും. 12 സീരീസുകളിലായി ഒരുകോടി എട്ടുലക്ഷം ടിക്കറ്റുകൾ ഏജന്റുമാർക്ക് വിതരണം ചെയ്യും. മൂന്നാംസമ്മാനമായി 10 ലക്ഷം രൂപവീതവും നാലാംസമ്മാനമായി 5 ലക്ഷം രൂപ വീതവും 24 പേർക്ക് ലഭിക്കും. അഞ്ചാംസമ്മാനം ഒരുലക്ഷം രൂപ വീതം 108 പേർക്ക്. സമാശ്വാസ സമ്മാനം ഒരുലക്ഷം രൂപവീതം 11 പേർക്ക്.

ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്. ലൈസൻസുള്ള ഏജന്റുമാരിൽനിന്ന് അച്ചടിച്ച യഥാർഥ ടിക്കറ്റുകൾ മാത്രം വാങ്ങണം. സോഷ്യൽ മീഡിയ വഴിയോ ഡിജിറ്റൽ പെയ്‌മന്റ് ലിങ്കുകൾ വഴിയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഭാഗ്യക്കുറി ഡയറക്ടർ കെ.ഇമ്പശേഖർ അറിയിച്ചു.

Content Highlights: First prize increased to Rs 25 crore for the 2026 Christmas-New Year Bumper., Ticket price is fixed at Rs 450 with ticket sales starting on November 28., Draw is scheduled to be held on February 1., Second prize of Rs 1 crore each for 24 winners among a total of 7,66,992 prizes., Online sale of lottery tickets is illegal; buy only physical tickets from authorized agents.