ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്രസർവകലാശാല വിസി

#മാതൃഭൂമി ന്യൂസ്
Image courtesy: Mathrubhumi news screengrab
Image courtesy: Mathrubhumi news screengrab

കാഞ്ഞങ്ങാട്: ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ. കാഞ്ഞങ്ങാട്ട് ബുധനാഴ്ച നടന്ന ആർഎസ്എസ് പരിപാടിയിലാണ് പെരിയ കേരള കേന്ദ്ര സർവകലാശാല വിസി സിദ്ധു പി. അൽഗൂർ പങ്കെടുത്തത്.

സ്വകാര്യ ഹോട്ടലിലായിരുന്നു പരിപാടി. നിരവധി ആർഎസ്എസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ ആർഎസ്എസിന്റെ ചരിത്രം പറയുന്ന സിനിമയുടെ പ്രദർശനവുമുണ്ടായിരുന്നു. അൽഗൂറിനൊപ്പം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജും പരിപാടിയിലുണ്ടായിരുന്നു. ഇവർ ഇരുവരും പരിപാടിയിൽ മുഴുവൻസമയവും പങ്കെടുത്തു.

അൽഗൂറിനെ ആർഎസ്എസ് നേതാക്കൾ പൊന്നാട അണിയിച്ച് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തെത്തിയിട്ടുണ്ട്.

Content Highlights: Kerala Central University VC Sidhu P. Algur participated as the chief guest at an RSS event., The event was held at a private hotel in Kanhangad., The Registrar in-charge also attended the event alongside the VC., Footage shows the VC being felicitated by RSS leaders., The program included a documentary screening on the history of the RSS.