മൂത്തകുന്നത്ത് ബിഎൽഒയെ ജീവനൊടുക്കിയ നിലയിൽ കണ്ടത്തി

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കൊച്ചി: മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളേജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോളേജ് ജീവനക്കാരനും ബൂത്ത് ലെവൽ ഓഫീസറുമായ (BLO) മൂത്തകുന്നം കാട്ടിപ്പറമ്പിൽ കെ.എസ്. ഷിജിയെ (50) ആണ് മരിച്ചത്. കോളേജ് കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിഎൽഒ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് അദ്ദേഹം വലിയ രീതിയിലുള്ള മാനസിക സംഘർഷം അനുഭവിച്ചിരുന്നതായി ഇദ്ദേഹമുമായി ബന്ധമുള്ള ചിലർ വ്യക്തമാക്കിയിട്ടുണ്ട്.

( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)

Content Highlights: Booth Level Officer (BLO) found dead in Kerala.