അന്ധവിശ്വാസവും മന്ത്രവാദവും തടയാൻ നിയമം; കരട് ബിൽ സർക്കാരിന് സമർപ്പിച്ച് സമിതി

തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും മന്ത്രവാദവും തടയുന്നതിനായി പുതിയ നിയമനിർമാണ ശുപാർശയ്ക്ക് കരട് രേഖയായി. മന്ത്രവാദവും അന്ധവിശ്വാസവും ചൂഷണങ്ങളും അതിക്രമങ്ങളും തടയാനുള്ള ബില്ലിന്റെ കരട് വിദഗ്ധ സമിതി സർക്കാരിന് സമർപ്പിച്ചു.
'കേരള പ്രിവെൻഷൻ ഓഫ് ബ്ലാക്ക് മാജിക് ബിൽ 2026' എന്ന പേരിലാണ് ഈ നിയമനിർമ്മാണം. കേരള നിയമ പരിഷ്‌കരണ കമ്മീഷൻ വൈസ് ചെയർമാനും മുൻ നിയമ സെക്രട്ടറിയുമായ കെ. ശശിധരൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സമിതിയാണ് ഭരണഘടനാപരവും നിയമപരവുമായ വശങ്ങൾ പരിശോധിച്ച് ഈ കരട് തയ്യാറാക്കിയത്.
ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം 2025 നവംബറിലാണ് സംസ്ഥാന സർക്കാർ ഈ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്. മന്ത്രവാദത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭരണഘടനാപരമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ നിയമം വിഭാവനം ചെയ്തിരിക്കുന്നത്.
Content Highlights: A draft bill titled 'Kerala Prevention of Black Magic Bill 2026' has been proposed to curb superstitions and black magic in Kerala. The draft was prepared by a committee including K. Sashidharan Nair and Jacob Punnoose, focusing on constitutional and legal aspects.