ആവർത്തിക്കുന്നു, സുവർണാവസരം വീണ്ടും; നാളെ ബിജെപി കേരളം ഭരിക്കും- പി.എസ്. ശ്രീധരൻപിള്ള

തിരുവനന്തപുരം: നാളെ കേരളം ബിജെപി തന്നെ ഭരിക്കുമെന്ന് മുൻ ഗോവ ഗവർണറും ബിജെപി നേതാവുമായ പി.എസ്. ശ്രീധരൻപിള്ള. ബിജെപിക്ക് മുന്നിൽ ഇപ്പോൾ കൈവന്നിരിക്കുന്നത് സുവർണാവസരമാണ്. ശബരിമല സുവർണാവസരമെന്ന് താൻ അന്ന് പറഞ്ഞു, അത് വീണ്ടും താൻ ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''ഞാൻ വീണ്ടും പറയുന്നു സുവർണാവസരമാണ്. കേസെടുക്കാനാകുന്നവർ എടുക്കട്ടെ. ശബരിമല സമരം സുവർണാവസരവും വിധിയുമാണ്. ഞാൻ സുവർണാവസരമെന്ന് അന്ന് പറഞ്ഞു. ഇന്നും ആവർത്തിക്കുന്നു. എ പാർട്ടിയോ ബി പാർട്ടിയോ സി പാർട്ടിയോ കേരളം ഭരിക്കും. നാളെ ബിജെപി ഭരിക്കും. ഇപ്പോൾ തിരുവനന്തപുരം ഭരിക്കുന്നില്ലേ. രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഏറ്റവുംവലിയ നേട്ടമാണ് തിരുവനന്തപുരത്തെ മാറ്റമെന്ന് ഞാൻ ഇവിടെ ഉറക്കെ പറയാൻ ആഗ്രഹിക്കുന്നു. ആ പ്രോസസ് നടക്കും.'' പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
Content Highlights: Former Goa Governor and BJP leader P.S. Sreedharan Pillai states Kerala will be ruled by BJP tomorrow, calling it a `golden opportunity` and reiterating his earlier remarks on the Sabarimala issue.